കേരളത്തിലെ നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ്; കേരളത്തിൽ 8.9 ശതമാനം, രാജ്യത്ത് 7.2 ശതമാനം; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്കുകൾ
സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 12.8 ശതമാനവും പുരുഷന്മാരുടേത് 7.1ശതമാനവുമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Trending News





കേരളത്തിലെ നഗരമേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോർട്ട്. 2022 ഒക്ടോബർ മാസം മുതൽ ഡിസംബർ വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ 12.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാൽ രാജ്യത്തെ പതിനഞ്ച് വയസും അതില്‍ മുകളിലുള്ളവരുടെയും തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞതായി നാഷ്ണല്‍ സാംപിള്‍ സര്‍വ്വെ റിപ്പോർട്ടുകളിൽ പറയുന്നു.
Also Read
കഴിഞ്ഞ വർഷം ഇത് 8.7 ശതമാനമായിരുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് 2021 ലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 12.8 ശതമാനവും പുരുഷന്മാരുടേത് 7.1ശതമാനവുമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ ഇത് ജൂലൈ -സെപ്റ്റംബർ മാസങ്ങളിൽ 10.2 ശതമാനവും 17.4 ശതമാനവുമായിരുന്നു . രാജ്യത്തെ നഗരമേഖലകളിലെ തൊഴിലില്ലായ്മയിൽ ഇപ്പോഴത്തെ നിരക്ക് 7.2 ശതമാനമാണ്.

ജൂലൈ–സെപ്റ്റംബർ കാലയളവിലും 7.2 ശതമാനമായിരുന്നു. ഏപ്രിൽ–ജൂൺ കാലയളവിൽ ഇത് 7.6 ശതമാനവും അതിനു മുമ്പുള്ള മാസങ്ങളിൽ 8.2 ശതമാനവുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണക്കുകൾ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ്.
തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ രാജസ്ഥാനിൽ 13.7 ശതമാനമാണ്. ജമ്മു കശ്മീരിലുമാണ് (13.5%). കുറവ് ഗുജറാത്തിലാണ് (3.2%).കേരളത്തിൻ്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക് തമിഴ്നാട് 6.8 ശതമാനവും, കർണാടക (4.8%), ആന്ധ്രപ്രദേശ് (8.7%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ.

Sorry, there was a YouTube error.