
ചെർക്കള (കാസർകോട്): നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മദ്രസ്സ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് അതി വിപുലമായി നടത്തി. കഴിഞ്ഞ അധ്യയന വർഷം മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പരിപാടി സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, സദർ മുഹല്ലിം മുർഷിദ് ഇർഫാനി, അസിസ്റ്റൻഡ് സദർ മുഅല്ലിം അമീൻ ചെർക്കള തുടങ്ങി അദ്ധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ തുടങ്ങി നിരവധിപേർ സന്നിഹിതരായിരുന്നു. ദുൽ ദുൽ, ബുൾ ബുൾ, ഹുദ് ഹുദ് എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 400 ഓളം വിദ്യാർത്ഥികൾ കലാപരിപാടിയിൽ പങ്കെടുത്തു.

