
കാഞ്ഞങ്ങാട്(കാസർകോട്): കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്. രോഗ വ്യാപനം തടയുന്നതിനായി ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് ഓട്ടോ തൊഴിലാളികൾക്ക് നൽകിയാണ് റിയൽ പങ്കാളിയായത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി രതീഷിൻ്റെ സാനിധ്യത്തിൽ റിയൽ ഹൈപ്പർ മാർക്കറ്റ് ഉടമ സി.പി.ഫൈസൽ ഓട്ടോ ഡ്രൈവർ മനോജിന് ഷീറ്റുകൾ കൈമാറി. റിയൽ ഹൈപ്പർ മാർക്കറ്റ് പി.ആർ.ഒ നാരായണൻ മൂത്തൽ, മേനേജർ മെഹ്റുഫ്, മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ വൈകുണ്ടൻ.പി, ഗണേഷൻ.കെ.വി, ജിജോ വിജയ്.സി.വി, പ്രവീൺ കുമാർ, മനോജ് കുമാർ തുടങ്ങിയവർ സന്നിഹരായിരുന്നു.
