
മസ്കത്ത്: ഒമാനിൽ മസ്കത്ത് വാദി അല്‍ കബീറിലെ അലി ബിന്‍ അബി താലിബ് മസ്ജിദ് പരിസരത്തുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 9 ആയി. 1 പോലീസുകാരനും 3 അക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് അക്രമികളെയും വധിച്ചതായി റോയല്‍ ഒമാൻ പോലീസ് അറിയിച്ചു. മരിച്ചവരിൽ നാലുപേർ പാക്കിസ്താനികളാണ്. ഒരാൾ ഇന്ത്യക്കാരനാണ്. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരാണെന്നാണ് വിവരം.
