Trending News
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു
ലഹരിവിരുദ്ധ ദിനം; ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറല്‍ മുതലാളിത്തം, ചൂഷണ വ്യവസ്ഥ ഇല്ലാതാക്കണം: മുഖ്യമന്ത്രി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാനും സജീവമായി ഇറങ്ങണം; കെ.പി.സി.സി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ അടക്കം 43 പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിലുള്ളവരാണിവർ. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നതായും മന്ത്രി അറിയിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read











