Trending News





തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 1991 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിൻ്റെ അൻപതാമത് ചീഫ് സെക്രട്ടറിയാണ് എ ജയതിലക് ചുമതല ഏൽക്കുക. നിലവിൽ ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷമാണ് ജയതിലക് സിവിൽ സർവ്വീസിലേക്ക് വഴിമാറിയത്. 1991 ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത നേട്ടം കരസ്ഥമാക്കി. കോഴിക്കോട് കളക്ടറായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ആഭ്യന്തരം, റവന്യൂ, ടൂറിസം വകുപ്പുകളിൽ സെക്രട്ടറിയായിരുന്നു. കേരള കേഡറിലെ സീനിയർ ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര സർവീസിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ വന്നതോടെയാണ് ജയതിലകിന് അവസരം ലഭിച്ചത്.
Also Read

Sorry, there was a YouTube error.