ക്ഷീരോല്‍പാദന രംഗത്ത് മലബാര്‍ മേഖല കൈവരിച്ചത് മികച്ച നേട്ടം; മില്‍മയുടെ ലാഭം 102 കോടി; കൂടുതല്‍ യുവകര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിക്കണം; കാസര്‍കോട് ജില്ലാതല ക്ഷീരസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു; നിരവധി ആനുകൂല്യങ്ങൾ കൂടുതൽ അറിയാം..

You are currently viewing ക്ഷീരോല്‍പാദന രംഗത്ത് മലബാര്‍ മേഖല കൈവരിച്ചത് മികച്ച നേട്ടം; മില്‍മയുടെ ലാഭം 102 കോടി; കൂടുതല്‍ യുവകര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിക്കണം; കാസര്‍കോട് ജില്ലാതല ക്ഷീരസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു; നിരവധി ആനുകൂല്യങ്ങൾ കൂടുതൽ അറിയാം..

കാസറഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് മലബാര്‍ മേഖലയില്‍ ആണെന്ന് മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പെര്‍ളയില്‍ നടന്ന ജില്ലാതല ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ഉല്‍്പാദനക്ഷമതയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. സങ്കരയിനം പശുക്കളെ കേരളത്തില്‍ വളര്‍ത്തുന്നതുകൊണ്ടാണ് ഉത്പാദനക്ഷമതയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചത്. നിരവധി പദ്ധതികളാണ് ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ലോണെടുത്ത് അഞ്ച് മുതല്‍ പത്ത് പശുക്കളെ വരെ വാങ്ങുന്ന കര്‍ഷകര്‍ക്ക് ഒരു വര്‍ഷം മൂന്ന് ലക്ഷം രൂപ വരെ ലഭിക്കാനാവുന്ന വിധത്തില്‍ പലിശ ഇനത്തില്‍ ഇളവ് നല്‍കുന്ന പുതിയൊരു പദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ യുവകര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നത്തിനുതകുന്ന വിധത്തിലുള്ളതാണ് ഇത്തരം പദ്ധതികള്‍. കര്‍ഷകര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ ജില്ലയിലും രണ്ടും മൂന്നും കിടാരി പാര്‍ക്കുകളും സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. 40 കിടാരികള്‍ ഉള്‍കൊള്ളുന്ന ഇത്തരം പ്പാര്‍ക്കുകളിലൂടെ നമ്മുടെ സംസ്ഥാനത്തു നിന്നു തന്നെ ആവശ്യക്കാരായ കര്‍ഷകര്‍ക്ക് പശുക്കളെ ലഭ്യമാക്കുന്നതിനുള്ള സൗകര്യവുംലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തുകളിലും 25 ലക്ഷം രൂപ വരെ നല്‍കിക്കൊണ്ട് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയും ക്ഷീര മേഖലയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. ഇത്തരത്തില്‍ 70 ക്ഷീരഗ്രാമം പദ്ധതികളാണ് ആരംഭിക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നവര്‍ക്കായി 16000 രൂപ സബ്‌സിഡി, കേന്ദ്ര സംസ്ഥാന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മലബാര്‍ മേഖലയില്‍ മാത്രം മില്‍മയുടെ ലാഭം 102 കോടി രൂപയാണ്. ഈ ലാഭത്തിന്റെ 85 ശതമാനവും ചെലവഴിക്കുന്നത് ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യം ലഭ്യമാക്കാനാണ്. കര്‍ഷകര്‍ക്ക് ചികിത്സക്കായി രണ്ട് ലക്ഷം രൂപ വരെ നല്‍കുന്ന ക്ഷീര സാന്ത്വനവും മരണപെട്ട കര്‍ഷകൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ വരെ നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതികളും നിലവിലുണ്ട്. കൂടാതെ ക്ഷേമനിധി ബോര്‍ഡ് കര്‍ഷകരുടെ മക്കള്‍ക്ക് ഉപരിപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍കായി ഡിജിറ്റല്‍ സംവിധാനം പത്തനംതിട്ടയില്‍ പ്രവര്‍ത്താത്തനമാരംഭിച്ചു. വാതില്‍ പടി സേവനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക്കുകളും വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. രാജ്‌മോഹന്‍ രാജ്‌മോഹ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര, മില്‍മ ഡയറക്ടര്‍ പി പി നാരായണന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സുബണ്ണ ആല്‍വ, ജയന്തി, എസ്.ഭാരതി, സുന്ദരി ആര്‍ ഷെട്ടി, ഫാത്തിമത്ത് റബീന, ജീന്‍ ലവീന മെന്താരോ, എന്മകജെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായിക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍, എന്‍മകജെ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബി.എസ് ഗംഭീര, വെറ്റിനറി സെര്‍ജന്‍ ഘനശ്യാം ജോഷി, മില്‍മ പി ആന്‍ഡ് ഐ ജില്ലാ മേധാവി വി.ഷാജി, ക്ഷീര സംഘം പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ക്ഷീര സംഗമം പ്രസിഡന്റ് സംഘാടകസമിതി ചെയര്‍മാനുമായ കെ.സദാനന്ദ ഷെട്ടി സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഡെപ്യൂട്ടി ഡയറക്ടറുമായ കെ.ഉഷാദേവി നന്ദിയും പറഞ്ഞു. ക്ഷീരോൽപ്പന്ന നിർമ്മാണ പ്രദർശന ഉത്ഘാടനവും ക്ഷീരവികസന സെമിനാറും

ജില്ല ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി നടത്തിയ ക്ഷീരോൽപ്പന്ന നിർമാണ പ്രദർശനത്തിൻ്റെ ഉദ്ഘാടനവും ക്ഷീര വികസനസെമിനാറും സംഘടിപ്പിച്ചു. പെർള ഇടിയട്ക്കയിൽ നടന്ന പരിപാടി ഏന്മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാട്ടു ഷെട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രൂപവാണി ആർ ഭട്ട്, ഇന്ദിര നായ്ക്ക്, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമാരായ കെ എൻ ഉദയകുമാർ, വൈ നാരായണ, ജി വിശ്വനാഥ നായ്ക്, സിജോൺ ജോൺസൻ കുന്നത്ത് എന്നിവർ സംസാരിച്ചു. ക്ഷീരമേഖല പ്രതിസന്ധികളും സാധ്യതകളും എന്ന വിഷയത്തിൽ തളിപ്പറമ്പ് ബ്ലോക്ക് സീനിയർ ക്ഷീര വികസന ഓഫീസർ പി വി ബീന, കന്നുകാലികളുടെ ശാസ്ത്രീയമായ തീറ്റയും അനുബന്ധ രോഗനിവാരണവും എന്ന വിഷയത്തിൽ എം.ആർ.ഡി.എഫ് അസിസ്റ്റന്റ് മാനേജർ രാഹുൽ രവി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കുമ്പടാജെ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ടി.എൻ അബ്ദുൽ റസാക്ക് സ്വാഗതവും ജില്ലാ ക്ഷീര വികസന ഉപ ഡയറക്ടർ കെ.കല്യാണി നായർ നന്ദിയും പറഞ്ഞു.

0Shares