Categories
തലസ്ഥാനത്ത് ഇന്നും ബോംബ് ഭീഷണി; മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിലും ഓഫീസിലും പരിശോധന; സുരക്ഷ ശക്തമാക്കി..
Trending News
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു
ലഹരിവിരുദ്ധ ദിനം; ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറല്‍ മുതലാളിത്തം, ചൂഷണ വ്യവസ്ഥ ഇല്ലാതാക്കണം: മുഖ്യമന്ത്രി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാനും സജീവമായി ഇറങ്ങണം; കെ.പി.സി.സി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിൻ്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. കമ്മീഷണർക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന് പുറമെ രാജ് ഭവനിലും ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സ്ഥലത്ത് ബോംബ് സ്വകാഡ് പരിശോധന നടത്തുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശമെത്തി.
Also Read
സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലും രാജ് ഭവനിലും പരിശോധന പുരോഗമിക്കുകയാണ്. പാക്ക് സംഘടനകളുടെ പേരിലാണ് ഇമെയിൽ സന്ദേശം. അതിനാൽ തന്നെ വ്യാജ സന്ദേശമാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഗൗരവമായ സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഇന്ത്യൻ അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച സാഹചര്യം. കേരളത്തിലെ സുരക്ഷയും വർധിപ്പിക്കാനാണ് സാധ്യത. ഭീഷണി സന്ദേശം അയക്കുന്നവരുടെ ലക്ഷ്യം എന്താണ് എന്നതും കണ്ടത്തേണ്ടതുണ്ട്.











