
ബോവിക്കാനം/ കാസർകോട്: പഠനത്തിലും കൃഷിയിലും മികവു പുലർത്തിയ മുതലപ്പാറ ബി.എ. അഷ്‌റഫിൻ്റെ മകൻ മുഷ്താഖ് അലിയെ മുളിയാർ വെൽഫയർ സൊസൈറ്റി വീട്ടിലെത്തി അനുമോദിച്ചു. ബോവിക്കാനം ബി.എ. ആർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങളിലും മുഷ്താഖ് അലി എപ്ലസ്നേടിയിരുന്നു.
പഠന ഇടവേളകളിൽ വീട്ടു വളപ്പിൽ വ്യത്യസ്ത ങ്ങളായ ചെടികളും, ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിച്ച് പരിചരിച്ച് നാട്ടുകാരുടെ പ്രശംസ നേടിയ മുഷ്താഖ് അലി മാതൃകാ വിദ്യാർത്ഥിയാണ്. ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ മധുരംനൽകി.

മുളിയാർ കൃഷി ഓഫീസർ രാമകൃഷ്ണൻ അനുമോദന പ്രസംഗം നടത്തി. പഞ്ചായത്ത് അംഗം രമേശൻ മുതലപ്പാറ, കവി രവീന്ദ്രൻ പാടി, പി.അബ്ദുല്ല ഹാജി എന്നിവർ പ്രസംഗിച്ചു.
