Categories
local news

തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം; തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം: എസ്.ടി.യു

എസ്.ടി.യു പഞ്ചായത്ത് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.

ബോവിക്കാനം/ കാസർകോട്: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് എസ്.ടി.യു.സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു. പദ്ധതി വിഹിതം വെട്ടിക്കുറച്ചും നിയന്ത്രണങ്ങൾ കൊണ്ടുവന്നും പദ്ധതി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതി -കുടുംബശ്രീ തൊഴിലാളി യൂണിയൻ (എസ്.ടി.യു) മുളിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കേന്ദ്ര സർക്കാർ നയം തിരുത്തുക,തൊഴിൽ ദിനങ്ങളും വേതനവും വർദ്ധിപ്പിക്കുക,കുടുംബ ശ്രീ എഡിഎസ്, സിഡിഎസ് ഭാരവാഹി കൾക്കും അംഗങ്ങൾ ക്കും ഒണറേറിയവും അലവൻസും നൽകുക, തൊഴിലുറപ്പ്തൊഴിലാളി ക്ഷേമനിധി ഉടൻ ആരംഭിക്കുക , വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര- കേരള സർക്കാറുകൾ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

എസ്.ടി.യു പഞ്ചായത്ത് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ജില്ലാ പ്രസിഡണ്ട്
എ.അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി മുത്തലിബ് പറക്കെട്ട്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി,യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ബി.എം. അബൂബക്കർ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.എസ്.ഷുക്കൂർ, തൊഴിലുറപ്പ് തൊഴിലാളി – കുടുംബ ശ്രീ യൂണിയൻ എസ് എസ്.ടി.യു ജില്ലാ സെക്രട്ടറി അനീസ മൻസൂർ മല്ലത്ത്,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിഖാദർ ആലൂർ,പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റൈസ റാഷിദ്, അംഗം അബ്ബാസ് കൊളച്ചപ്പ്, മറിയമ്മ അബ്ദുൾ ഖാദർ,ഹനീഫ പൈക്കം, ഖാദർ,കെ മുഹമ്മദ് കുഞ്ഞി,താഹിറ പൊവ്വൽ,റസീന, ഇബ്രാഹിം പൊവ്വൽ, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, ആസ്യ ഹമീദ്,റുഖിയഅബൂബക്കർ, മറിയമ്പി ഖാലിദ്, സുബൈദ, സ്റ്റെല്ല ഡിസൂസ എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest