
ബോവിക്കാനം/ കാസർകോട്: ആവേശത്തിനും, ആഹ്ലാദത്തിനും ഇടയിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ബോവിക്കാനം ഫോറസ്റ്റ് ഓഫീസ് -തൗഫീഖ് നഗർ റോഡും അനുബന്ധ കട്ട് റോഡും പൊതു ജനങ്ങൾക്കായി തുറന്നു നൽകി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഹുസൈൻ ആദൂർ സ്വാഗതം പറഞ്ഞു.കെ.അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു.

മുളിയാർ പഞ്ചായത്തിലെ സാധാരണക്കാരായ നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. എൻ.ആർ.ഇ.ജി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ചിലവിൽ പദ്ധതി പൂർത്തികരിച്ചത്. അസൂത്രണ സമിതി വൈസ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, അംഗം കെ.ബി. മുഹമ്മദ് കുഞ്ഞി, ഹംസ ചോയിസ്, മുക്രി അബ്ദുൽ ഖാദർ, ഹാജി,അബുബക്കർ ചാപ്പ,അഹമ്മദ് മൂലയിൽ,അബ്ദുൽ റഹിമാൻ ചാപ്പ,കബീർ മുസ്ല്യാർ നഗർ, അബ്ദുല്ല വളപ്പിൽ, ഖാദർ വളപ്പിൽ, അബ്ദുല്ല ബാവിക്കര, ഹാരിസ് വളപ്പിൽ, മുഹമ്മദ് വളപ്പിൽ, അറഫാത്ത് അബ്ദുല്ല, ഉമ്മർ കുണിയേരി, മജീദ് കുണിയേരി, ഇസ്മായിൽ,അഷ്ഫാദ് ബോവിക്കാനം, അസീസ്,മഹ്ത്തബ്, സവാദ്, സിദാൻ, സിറാജ് പന്നടുക്കം, റാസിഖ് ബോവിക്കാനം, കെ.ബി. ബാസിത് ആസിഫ് മംഗളൂരു, ഇർഷാദ് മംഗളൂരു, ഷാഹുൽ മുസ്ല്യാർ നഗർ, കുൽഫാൻ എന്നിവർ സംബന്ധിച്ചു.
