മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്; യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്; യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

ബോവിക്കാനം (കാസറഗോഡ്): ജന വികാരം മാനിക്കാത്ത സി.പി.എമ്മിനെ ജനം പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന് യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. മുളിയാർ ഗ്രാമ പഞ്ചായ ത്തിൻ്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗനവാടി വർക്കർ മാരുടെ നിയമനത്തിലെ സി.പി.എം.സ്വജനപക്ഷപാതത്തിലും, അനാസ്ഥ മൂലം വികസന പദ്ധതികൾ ലാപ്സാക്കിയ നടപടിയിൽ പ്രതിഷേധിച്ചും, നിശ്ചലമായ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കുക, ഒഴിഞ്ഞ്കിടക്കുന്ന എ.ഇ. തസ്തിക നികത്തുക തുടങ്ങിയ ത്തവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, അധ്യക്ഷത വഹിച്ചു. കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു. എം.കുഞ്ഞമ്പു നമ്പ്യാർ, എ.ബി. ഷാഫി, കെ.ബി മുഹമ്മദ് കുഞ്ഞി, ടി.ഗോപിനാഥൻ നായർ, എ.അശോക് കുമാർ, ഹനിഫ പൈക്ക, എം.കെ.അബ്ദുൾ റഹ്മാൻ ഹാജി, ഷെരീഫ് കൊടവഞ്ചി, മാർക്ക് മുഹമ്മദ്, മണികണ്ഠൻ ഓമ്പയിൽ, എ.ജനാർദ്ധനൻ, മറിയമ്മ അബ്ദുൾ ഖാദർ, അനീസ മൻസൂർ മല്ലത്ത്, വേണു കുടാല, മധുസുദനൻ പേരടുക്ക, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡൽമ, അബ്ബാസ് കൊളച്ചപ്പ്, ശങ്കരൻ പൂവാള, എം.എസ്. ഷുക്കൂർ, അനിൽ കുമാർ, അഡ്വ.ജുനൈദ്, രമേഷൻ മുതല പാറ, എ.പി ഹസൈനാർ, സുഹറ ബാലനടുക്കം ബിന്ദു ശ്രീധരൻ, ഉഷ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

0Shares