Categories
ഞങ്ങളും കൃഷിയിലേക്ക്; പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവണേശ്വരത്ത് നടന്നു
രാവണേശ്വരത്ത് ഒന്നര ഏക്കറിൽ അധികം വരുന്ന വയലിലാണ് നെൽകൃഷി ചെയ്യുന്നത്.
Trending News





രാവണേശ്വരം (കാസർകോട്): കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന “ഞങ്ങളും കൃഷിയിലേക്ക്” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവണേശ്വരത്ത് നടന്നു. തരിശായി കിടക്കുന്ന കൃഷിഭൂമികൾ ഏറ്റെടുത്തുകൊണ്ട് ഫെഡറേഷൻ്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്യുന്ന പരിപാടിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്നത്. ഇത് സംസ്ഥാനത്ത് ഉടനീളം പ്രായോഗികമാക്കാനാണ് ഫെഡറേഷൻ തീരുമാനം.
Also Read


ഇതിൻ്റെ ഭാഗമായുള്ള സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17ന് രാവിലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിൽ ബി.കെ. എം.യു സംസ്ഥാന പ്രസിഡണ്ട് ചിറ്റയം ഗോപകുമാർ നിർവഹിക്കും. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കൂടിയാണ് ബി.കെ.എം.യു ഇത്തരത്തിൽ ഒരു പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. രാവണേശ്വരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ചു. ഗംഗാധരൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി മുൻ MLA എം. കുമാരൻ, കെ.വി കൃഷ്ണൻ, ടി.കൃഷ്ണൻ, കരുണാകരൻ കുന്നത്ത്, എൻ.ബാലകൃഷ്ണൻ, എ.തമ്പാൻ, പി.മിനി എന്നിവർ സംസാരിച്ചു. എ.ബാലൻ സ്വാഗതം പറഞ്ഞു.
രാവണേശ്വരത്ത് ഒന്നര ഏക്കറിൽ അധികം വരുന്ന വയലിലാണ് നെൽകൃഷി ചെയ്യുന്നത്.

Sorry, there was a YouTube error.