
കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് യൂണിറ്റ്. വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ വനിതാ ദിനം ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിയും എക്സ്റേ യൂണിറ്റിലേക്ക് വീൽ ചെയർ നൽകിയും ആഘോഷിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രിയിലേക്ക് ചെറിയ സഹായങ്ങൾ പോലും വലിയ അനുഗ്രഹമാണെന്ന് സുപ്രണ്ട് ഡോ ശ്രീകുമാർ പറഞ്ഞു. വനിതാ വിംഗിൻ്റെ വീൽ ചെയർ സ്വീകരിച്ച് സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം. ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാൽ അഹ്മ്മദ്, മർച്ചൻ്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് ടി പി ഇല്യാസ്, കോർഡിനേറ്റർ ജലീൽ തച്ചങ്ങാട്, വനിതാ വിംഗ് ജില്ലാ വൈ പ്രസിഡണ്ട് സുചിത്ര, ജനറൽ സെക്രട്ടറി കമറുന്നിസ കടവത്ത്, ട്രഷറർ അനിത, ഉഷ, ഉമ, ചന്ദ്ര ജനാർദ്ധനൻ, ഷക്കീല, ഭവാനി കണ്ണൻസ്, നളിനി കണ്ണൻസ്, ചന്ദ്രാ മണി, ഇന്ദിര, അയ്ഷ, രമ്യ, ആശുപത്രി ജീവനക്കാരായ രഹ്ന, മാഹിൻ കുന്നിൽ, കാദർ തുടങ്ങിയവർ സംബന്ധിച്ചു.
