Categories
channelrb special Kerala local news trending

നോമ്പ് തുറ സമയത്ത് വൈദ്യതി മുടക്കം; ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കെ.എസ്.ഇ.ബിക്ക് പരാതി പ്രവാഹം; നിസ്സഹായരായി ഉദ്യോഗസ്ഥർ; സംഭവം ഇങ്ങനെ..

കാസർകോട്: ജില്ലയിലെ വിവിധ ഇടങ്ങളിൽ വൈദ്യതി മുടങ്ങുന്നത് ജനങ്ങളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. റംസാൻ ആയതിനാൽ നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വൈദ്യതിയും മുടങ്ങുന്നത്. ഇതാണ് അധികം ആളുകളെയും രോഷാകുലരാക്കുന്നത്. അധിക വൈദുതി ഉപയോഗ സമയമായ സന്ധ്യ സമയത്ത് വൈദുതി നിയന്ത്രിക്കുകയാണ് നിലവിൽ കെ.എസ്.ഇ.ബി ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ വൈദ്യുതി ഉപഭോക്താക്കൾ വലിയ ബുദ്ധുമുട്ടുകളാണ് നേരിടുന്നത്. ഈ പ്രയാസങ്ങളെ മുന്നിൽകണ്ട് അടിയന്തര പരിഹരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്നും എ.കെ.എം അഷ്‌റഫും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ നേരിൽ കണ്ടിരുന്നു.

കർണ്ണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ലോഡ് നിയന്ത്രണത്തെ തുടർന്ന് 110 കെ.വി കൊണാജെ മഞ്ചേശ്വരം ഫീഡർ തിങ്കളാഴ്ച്ച മുതൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തകരാറിലായ കെ.പി.ടി.സി.എല്ലിൻ്റെ 220 കെ.വി വറായ് ഹെഗ്ഗുൻജെ ഫീഡർ റിപ്പയർ ചെയ്യുന്നത് കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. റിപ്പയറിംഗ് ജോലി പൂർത്തീകരിക്കാൻ അഞ്ച് ദിവസത്തിലധികം വേണ്ടി വരുമെന്നാണ് കർണ്ണാടക അധികൃതർ അറിയിച്ചിരുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ പൂർത്തീകരിക്കാൻ കർണ്ണാടക അധികൃതരിൽ സമ്മർദ്ദം ചെലുത്തണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരെ ഓഫീസിൽ വിളിച്ചു വരുത്തിയ മന്ത്രി കർണ്ണാടകയിലെ വൈദ്യുതി വകുപ്പിലെ അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകി. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എൽ.എമാർ അറിയിച്ചു. അതേസമയം നോമ്പുതുറ സമയത്തുള്ള വൈദുതി നിയന്ത്രണത്തിൽ നിസ്സഹായരായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നിൽക്കുകയാണ്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകും എന്ന് പറയുന്ന ഉദ്യോഗസ്ഥർ കൃത്യ ദിനമോ സമയമോ പറയാൻ കഴിയാത്ത അവസ്ഥയിലാണ്. വൈദുതി മുടക്കത്തിൽ നിരന്തര പരാതിയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *