Categories
education Gulf international Kerala local news national news trending

പലസ്തീന്‍ പതാക കാണിക്കുന്നതും പ്ലാക്കാട് ഉയർത്തുന്ന രംഗവും അദ്ധ്യാപകൻ തടസ്സപെടുത്തി; കലോത്സവം മുടങ്ങി, വ്യാപക പ്രതിഷേധം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; കൂടുതൽ അറിയാം..

കാസറഗോഡ്: കുമ്പള ഗവ- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ മൈം ഷോ അവതരിപ്പിക്കുമ്പോൾ അദ്ധ്യാപകൻ ബലമായി കർട്ടൻ താഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി. പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സംഭാഷണമില്ലാത്ത ഷോ ആയിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്. ഇതിനിടെയാണ് അധ്യാപകൻ്റെ കടന്നുകയറ്റം. ഷോ തീരുന്നതിന് മുന്നേ അദ്ധ്യാപകൻ കർട്ടൻ താഴ്ത്തിയത് വിദ്യാത്ഥികളെ പ്രകോപിതരാക്കി. സംഭവം വിവാദമാവുകയും സംഘർഷ സാഹചര്യം നിലനിൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവത്തിന് തുടക്കം. മൈം ഷോയുടെ അവസാന ഘട്ടത്തിലെ പലസ്തീന്‍ പതാക കാണിക്കുന്നതും പ്ലാക്കാട് ഉയർത്തുന്ന രംഗവും അദ്ധ്യാപകൻ തടസ്സപെടുത്തിയതായി വിദ്യാർഥികൾ പറഞ്ഞു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇതേ തുടർന്ന് ശനിയാഴ്ച്ച രാവിലെ എം.എസ്.എഫ് യൂത്ത് ലീഗ് അടക്കമുള്ള പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിൽ സംഘർഷവും വാക്കേറ്റവുമുണ്ടായി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവം ദൃശ്യമാധ്യമങ്ങൾ ഏറ്റടുത്തതോടെ അദ്ധ്യാപകൻ്റെ നടപടി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ വകുപ്പിനും നാണക്കേടുണ്ടാക്കി. സംഭവത്തിൽ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിനോടും പൊതുവിദ്യാഭ്യാസ ഉപ-ഡയറക്ടറോടുമാണ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദ്ദേശം നല്‍കിയത്. സ്കൂളിൽ കലോത്സവം തടസ്സപ്പെട്ടതോടെ PTA കമ്മറ്റി ചേർന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കളുമായും ചർച്ചനടത്തി കലോത്സവം തുടരാൻ ധാരണയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അദ്ധ്യാപകനെതിരെ നടപടി എടുക്കും എന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest