വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തികളാഴ്ച അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു; കാസർഗോഡ് അതീവ ജാഗ്രത

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തികളാഴ്ച അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു; കാസർഗോഡ് അതീവ ജാഗ്രത

കാസറഗോഡ് : വടക്കേ മലബാറിൽ അതിശക്തമായ മഴ ലഭിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തികളാഴ്ച അവധി പ്രഖ്യാപിച്ചു. കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 15, 2024 തിങ്കളാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല എന്നും കലക്ടർ പറഞ്ഞു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് 15,16 തീയതികളിൽ ജില്ലയിൽ നിരോധനം ഏർപ്പെടുത്തി. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. വിവിധ വകുപ്പുകളും പൊതു ജനങ്ങളും മുൻകരുതൽ സ്വീകരിക്കണം.

0Shares