
കാസർകോട്: സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയും റിട്ടോണിംഗ് ഓഫീസറുമായ അഹമ്മദ് മാണിയൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ അബ്ദുൽ റഹ്മാൻ, മാഹിൻ ഹാജി തിരുവനന്തപുരം, എ.എം കടവത്ത്, എ.ബി ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, അബൂബക്കർ എടനീർ, എം. അബ്ദുല്ല മുഗു, ഹസ്സൻ നെക്കര, മുഹമ്മദ് വെൽക്കം, യു.സി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി അബൂബക്കർ ഹാജി എതിർത്തോട് (പ്രസിഡണ്ട്), പി.എച്ച്. ഹമീദ് മച്ചമ്പാടി,
ഇ. ആർ. ഹമീദ്, ഹസ്സൻ നെക്കര, അബ്ബാസ് ബന്താട് (വൈസ് പ്രസിഡണ്ട്), ഇബ്രാഹിം പാലാട്ട് ( ജനറൽ സെക്രട്ടറി) എം.എസ്. ഷുക്കൂർ, മുത്തലിബ് കൂളിയങ്കൽ, ബഷീർ പള്ളങ്കോട്, സമീർ പാണ്ഡ്യാല (സെക്രട്ടറിമാർ), ഇബ്രാഹിം കൊടിയമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
