ചൂതാടുന്ന കേരളം; ഓൺലൈൻ റമ്മി ഒരിക്കലും ജയിക്കാത്ത മരണക്കളി, ചാനൽ ക്യാമറാമാന്‍ മുതൽ സർക്കാർ ജീവനക്കാർ വരെ, രണ്ടുവര്‍ഷം കൊണ്ട് ജീവനൊടുക്കിയത് 20ലേറെപേര്‍
നിയമസഭയില്‍ ചോദ്യത്തിന് മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് പറഞ്ഞിരുന്നു.
Trending News





തിരുവനന്തപുരം: ഓൺലൈൻ റമ്മി നിരോധിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെ പണംവച്ചുള്ള ഡിജിറ്റൽ ചീട്ടുകളി തീക്കളിയാകുന്നു. പുതിയ നിരവധി കമ്പനികളാണ് മലയാളികളെ ലക്ഷ്യമിട്ടെത്തിയത്. തമിഴ്‌നാട്ടിലെ റമ്മി നിരോധനവും പുതിയ നിയമ നിർമാണവും കർണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലുള്ള വിലക്കുമാണ് ഇവരെ കേരളത്തിലേക്ക് അടുപ്പിക്കുന്നത്.
Also Read
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ഗായകരും വരുന്നതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനാകില്ല. സാമൂഹ്യ വിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാൻ, വിരാട് കോലി, വിജയ് യേശുദാസ്, റിമി ടോമി, ലാൽ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളിൽ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും പിൻമാറാൻ തയ്യാറാകണം.
ചിറയന്‍കീഴിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ സബിത്ത് ഒരു ദിവസം വീട്ടിലെ മുറിയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എന്നും ചിരിച്ച മുഖവുമായി നടന്നിരുന്ന ഈ 14കാരന്‍റെ മരണത്തില്‍ വീട്ടുകാര്‍ ഞെട്ടി. ശരിക്കും എന്തിനായിരുന്നു ഈ കടുംകൈ ചെയ്തത് എന്നത് പിതാവ് ഷാനവാസിനും, മാതാവ് സജീനയ്ക്കും യാതൊരു സൂചനയും ലഭിച്ചില്ല.

സ്വന്തമായി മൊബൈല്‍ ഇല്ലാത്ത വിദ്യാര്‍ത്ഥിയാണ് സബിത്ത്, പലപ്പോഴും അമ്മയുടെ ഫോണ്‍ സബിത്ത് ഉപയോഗിക്കുമായിരുന്നു. ഇത്തരത്തില്‍ സബിത്ത് ഉപയോഗിച്ച മാതാവ് സജീനയുടെ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ്. ഹൈഡ് ചെയ്ത പാസ്കോഡിനാല്‍ സുരക്ഷിതമാക്കി വെച്ച ആപ്പുകള്‍ കണ്ടത്. ഇതുവരെ ഈ ആപ്പുകളെ കുറിച്ച് വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. സാബിത്ത് ഗെയിമുകളുടെ ലഹരി ലോകത്തെത്തിയത് വീട്ടിലുള്ളവരോ വിദേശത്തുള്ള പിതാവോ അറിഞ്ഞിരുന്നില്ല. അതിലൂടെ ദിവസവും ആയിരക്കണക്കിന് രൂപ നഷ്ടപ്പെടുന്നതും.
തൃശ്ശൂര്‍ പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശിനെ ഒരു ദിവസം പെട്ടെന്ന് വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പതിനാലുകാരനെ തേടാന്‍ ആരംഭിച്ചു. പൊലീസില്‍ പരാതിയും നല്‍കി. പൊലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തി. ഈ പതിനാലുകാരന്‍ എന്തിന് വീടുവിട്ടു, എന്തിന് ആത്മഹത്യ ചെയ്തു എന്നത് വീട്ടുകാര്‍ക്ക് അജ്ഞാതമായിരുന്നു.
എന്നാല്‍ ഇവിടെയും ഫോണ്‍ പരിശോധിച്ചപ്പോള്‍ വില്ലന്‍ ഓണ്‍ലൈന്‍ ഗെയിം തന്നെയാണ് എന്ന് കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് ഏറെ പണം നഷ്ടമായി. വീട്ടുകാര്‍ അറിയാതെയായിരുന്നു ഈ ഓണ്‍ലൈന്‍ ഗെയിം.
കൗമാരത്തിലേക്ക് നീങ്ങുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തകള്‍ വായിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതില്‍ എല്ലാം വില്ലനായിരിക്കുന്നത് ഓണ്‍ലൈന്‍ ഗെയിമാണ്. അതിലൂടെ നടക്കുന്ന ചൂതാട്ടമാണ്. പണം വച്ചുള്ള ഓൺലൈൻ കളി എല്ലാം അടിച്ചിട്ട കൊവിഡ് കാലത്താണ് മലയാളികള്‍ക്ക് ഇടയില്‍ ഹരമായി മാറിയത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓണ്‍ലൈന്‍ ഗെയിമുകളുടെ ദുസ്വാദീനത്താല്‍ ഇരുപതിലേറെ ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്.
ഓണ്‍ലൈന്‍ മരണക്കളികൾ
ഓണ്‍ലൈന്‍ ഗെയിം എന്നത് വിശാലമായ ഒരു പദമാണ്. അതില്‍ പലതരത്തിലുള്ള കളികള്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍, അതില്‍ പ്ലേ സ്റ്റേഷന്‍ പോലുള്ള ഗെയിം മുതല്‍ പബ്‌ജിവരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍, ഇതില്‍ ഓണ്‍ലൈന്‍ റമ്മി മുതല്‍ ബെറ്റിംഗ് ഗെയിമുകള്‍ വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍, ലുഡോ അടക്കമുള്ള ഗെയിമുകള്‍ പണം വച്ച് കളിക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. തീര്‍ത്തും പേഴ്‌സണലായ ഇടങ്ങളിലേക്ക് ഈ ഗെയിമുകള്‍ എത്തും എന്ന അവസ്ഥ എല്ലാവരുടെ കൈയ്യിലെ മൊബൈല്‍ ഫോണുകള്‍ വഴി സാഹചര്യം ഒരുങ്ങിയിട്ടുണ്ട്.
ആപ്പുകള്‍ ആപ്പാകുന്ന കാലം
ഇത്തരം ഒണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി എന്ന് സ്വയം മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് മാറുന്നു എന്നതാണ് ഇതിലെ മറ്റൊരു കാര്യം. കോഴിക്കോട് സ്വദേശിയായ യുവാവ്. വീട്ടിലെ സാമ്പത്തിക നില അത്ര ഭദ്രമല്ലാത്ത അവസ്ഥയിലാണ്. മാതാപിതാക്കള്‍ രോഗികളാണ്. ലോക്ക്ഡൌണ്‍ കാലത്ത് കളി ആരംഭിച്ചു. ആദ്യസമയത്തെ വിജയങ്ങള്‍ ഉന്‍മാദമായി. പിന്നീട് ഇതില്‍ കൂടുതല്‍ പണം ഇടാന്‍ തുടങ്ങി.

ഇടക്കാലത്ത് പരാജയങ്ങള്‍ നേരിട്ടപ്പോഴാണ്. ഒപ്പം കളിക്കുന്ന മറ്റൊരു സുഹൃത്ത് ഉപദേശം നല്‍കിയത്. കുറച്ച് കഞ്ചാവ് ഉപയോഗിച്ചാല്‍ ‘ഫോക്കസ്’ കിട്ടുമത്രെ. ആ വഴി പിന്തുടര്‍ന്ന യുവാവ് ഓണ്‍ലൈന്‍ ഗെയിമിന് ഒപ്പം കഞ്ചാവിന്‍റെ ലഹരിക്കും അടിമയായി. കുടുംബത്തിലും പ്രശ്നം സൃഷ്ടിച്ചു ഇത്. രോഗികളായ മാതാപിതാക്കളെ ആക്രമിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. ഒടുവില്‍ കേസിലും മറ്റും പെട്ടപ്പോള്‍. ഒരു ഡീ അഡിക്ഷന്‍ കോഴ്‌സിലൂടെയാണ് രണ്ട് ലഹരിയെയും ഈ യുവാവ് കുടഞ്ഞെറിഞ്ഞത്.
ഈ ആപ്പുകള്‍ നടത്തുന്ന വാഗ്ദാനങ്ങളും പരസ്യങ്ങളുമാണ് പലപ്പോഴും ആളുകളെ കെണിയില്‍ പെടുത്താറുണ്ട്. ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ഗെയിം കളിച്ച് വിജയിച്ച് ഊട്ടിയില്‍ ടൂര്‍ പോയ ആളുടെ പരസ്യമാണെങ്കില്‍ ഇപ്പോള്‍ അത് മാറി സിനിമ താരങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പ്രേരിപ്പിച്ച് പരസ്യത്തില്‍ എത്തുന്നത്. ബോളിവുഡ് താരങ്ങളാണ് മുന്തിയ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും, ബെറ്റിംഗ് ആപ്പുകള്‍ക്കും വേണ്ടി പരസ്യം ചെയ്യുന്നത്.
ഒരു പരസ്യത്തിന്‍റെ സ്വാദീനത്തില്‍ ഒന്ന് പരീക്ഷിച്ച് നോക്കിയതാണ് എറണാകുളത്ത് നിന്നുള്ള ഒരു വീട്ടമ്മ. ഒടുക്കം കൈയ്യിലെ ചെറിയ സമ്പദ്യം ഇട്ടായിരുന്നു ആപ്പിലെ ഓണ്‍ലൈന്‍ കളി. ആദ്യഘട്ടത്തിലെ ചില നേട്ടങ്ങള്‍ ഒഴിച്ചാല്‍ കൈയ്യിലെ പണമെല്ലാം പോയി. എന്നാല്‍ വീട്ടിലുള്ളവരോട് ഇത് പറയാന്‍ പറ്റാത്ത അവസ്ഥയിലായി.
തുടര്‍ന്ന് വീണ്ടും കളിച്ച് പണം തിരിച്ചുപിടിക്കുക എന്ന ആശയമാണ് ഇവര്‍ സ്വീകരിച്ചത്. അതിന് പണം കണ്ടെത്താന്‍ തിരഞ്ഞെടുത്തത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പും. ഇതുവഴി എടുത്ത പണവും വൈകാതെ നഷ്ടമായതോടെ. ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായി. അതിനിടെ ലോണ്‍ തിരിച്ചടിക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളും സമ്മര്‍ദ്ദം തുടങ്ങി. ഒടുവില്‍ സ്വഭാവത്തിലെ മാറ്റം കണ്ട് വീട്ടുകാര്‍ അന്വേഷിച്ചതോടെ അവരോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് ഒരുവിധം ഈ കുരുക്കില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്.
നിയമവഴികള്‍ ഉണ്ടോ?
ഓണ്‍ലൈന്‍ ഗെയിം ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടോ?, അത് എത്രത്തോളം ഫലപ്രഥമാണ്?. ഓണ്‍ലൈന്‍ ഗെയിം ആത്മഹത്യകള്‍ കൂടുന്നുതുമായി ബന്ധപ്പെട്ട് 2021 നവംബറില്‍ കേരള നിയമസഭയില്‍ എത്തിയ ഒരു ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഒപ്പം തന്നെ ചില നിയമ നിര്‍മ്മാണ നീക്കങ്ങളും സംസ്ഥാനത്ത് നടക്കുന്നു എന്നാണ് വിവരം.

Sorry, there was a YouTube error.