
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി. ICU വിലെ പ്രവർത്തനവും തടസ്സപെട്ടു. തീ പെട്ടന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്ന് രോഗികളെ മാറ്റി. തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ഉടൻ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് ആദ്യം പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ സമയോചിതമായ ഇടപെടൽ ആളപായമില്ലാതെ വലിയ അപകടം ഒഴിവാക്കാനായി. തീപിടിത്തമുണ്ടായ മുറികളിലെ സകലതും കത്തിനശിച്ചു.
