Trending News





തിരുവനന്തപുരം: കോൺഗ്രസ് നേതാവായ ശശി തരൂർ എം.പി ഇടത് സർക്കാർ ഭരണത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തി എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തി. തരൂരിന് എതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. അനുകൂലിച്ച് ഇടത് നേതാക്കളും രംഗത്ത് വന്നു. വിവാദത്തിൽ കോൺഗ്രസ് ദേശിയ പ്രവർത്തകസമിതി അംഗത്വം ഒഴിയണമെന്ന ആവശ്യവുമായി എം.എം ഹസ്സൻ രംഗത്ത് വന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനറുമടക്കം പാർട്ടിനേതാക്കൾ തരൂരിൻ്റെ ലേഖനത്തെ തള്ളിപ്പറഞ്ഞു. തരൂരിന് ഒരിഞ്ചുപോലും കുലുക്കമില്ല. ഇടത് സർക്കാറിൻ്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തിൽ ഒരുമാറ്റത്തിനും തയ്യാറല്ല എന്നാണ് തരൂർ വ്യക്തമാക്കുന്നത്. ലേഖനത്തിൽ ഞാൻ പറഞ്ഞതിൽ തെറ്റുകളുണ്ടെങ്കിൽ അത് കാണിച്ചുതരു എന്നാണ് തരൂർ വെല്ലുവിളിക്കുന്നത്. ലേഖനം ഞാൻ ഇനിയും എഴുത്തും. വികസനം ആര് ചെയ്താലും നാടിൻ്റെ നന്മക്ക് വേണ്ടിയാണ് ചെയ്യുന്നത്. അതിൽ ഞാൻ രാഷ്ട്രീയം കാണാറില്ല. എൻ്റെ ലേഖനത്തിൽ പറയുന്നത് അന്നത്തെ ഇടത് സമീപനവും ഇപ്പോഴത്തെ ഇടത് സമീപനവുമാണ്. അവർ കുറെ മാറി. അന്ന് വികസനത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അവർതന്നെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതാണ് രത്ന ചുരുക്കം തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read
എന്നാൽ വിവാദ വിഷയത്തിൽ ചെറിയ മനം മാറ്റം ഉണ്ടായിട്ടുണ്ട് തരൂരിന്. സ്റ്റാർട്ടാപ്പ് നേട്ടങ്ങൾക്ക് തുടക്കമിട്ടത് ആന്റണി ഉമ്മൻചാണ്ടി സർക്കാറുകളാണെന്നും വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയാണ് അതിന് ചുക്കാൻ പിടിച്ചതെന്നും തരൂർ ഫേസ് ബുക്കിൽ കുറിച്ചു. അതേസമയം കോൺഗ്രസിൻ്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. “തരൂർ ഇത് എന്ത് ഭാവിച്ചാണ്.?” ഈ ചോദ്യം പരസ്പരം ചോദിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ദേശിയ തലത്തിൽ മോദിയെയും കേരളത്തിൽ ഇടതിൻ്റെ വ്യവസായ നയത്തെയും പുക്ഴത്തിയത് കോൺഗ്രസിന് ക്ഷീണമുണ്ടാക്കും എന്നാണ് കോൺഗ്രസ് പറയുന്നത്. തരൂർ വിഷയത്തിൽ കുറ്റപ്പെടുത്താതെ വിലപട് അറിയിച്ച് മുസ്ലിം ലീഗും രംഗത്ത് വന്നു. കേരളത്തിൽ വികസനം കൊണ്ടുവന്നതും അതിന് ആദ്യ വിത്ത് പാകിയതും യു.ഡി.എഫ് സർക്കാരാണെന്നും അതിനെ ആർക്കും തള്ളിക്കളയാനാവില്ല എന്നും പി.കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

Sorry, there was a YouTube error.