Categories
വാർഡ് വിഭജനം, പരാതികൾ വിശദമായി അന്വേഷിക്കും; ജില്ലാ കളക്ടർ കെ ഇമ്പശേഖർ
Trending News





കാസർഗോഡ്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ കരട് വിജ്ഞാപനത്തെകുറിച്ച് ലഭിച്ച പരാതികൾ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. വാർഡ് പുനർ നിർണയവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മീഷൻ പുറത്തിറക്കിയ മാർഗരേഖയിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കും. ഇത് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തും. ലഭിച്ച പരാതികളിൽ കൃത്യമായ അന്വേഷണവും തെറ്റ് കണ്ടെത്തിയാൽ തിരുത്തലും വരുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നീതിപൂർവ്വമായ തിരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നും കളക്ടർ പറഞ്ഞു.
Also Read

Sorry, there was a YouTube error.