Categories
ചന്ദ്രു വെള്ളരിക്കുണ്ട്, രജീഷ് കുളങ്ങര ഇരുവരെയും ജില്ലാ ഇൻഫർമേഷൻ ഓഫീസ് അനുമോദിച്ചു; ജില്ലാ കളക്ടർ ഉപഹാരം കൈമാറി
Trending News





കാസർഗോഡ്: വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച രണ്ടുപേരെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അനുമോദിച്ചു. രജീഷ് കുളങ്ങര, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവരെയാണ് അനുമോദിച്ചത്. ജില്ലയിലെ പി.ആർ.ഡി വീഡിയോ സ്ട്രിങര്‍മാരാണ് ഇരുവരും. കണ്ണൂർ കയാക്കത്തോൺ 2024′ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ജേതാവാണ് രജീഷ് കുളങ്ങര, നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രം വധുവരിക്കപ്ലാവ്, മുംബൈ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫുട് വേർ എന്നിവ സംവിധാനം ചെയ്ത സംവിധായകനാണ് ചന്ദ്രു വെള്ളരിക്കുണ്ട്. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉപഹാരം നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ മറ്റു ജീവനക്കാർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.