Categories
ലോക ഡൗൺസ് സിൻഡ്രോം ഡേ കാസറഗോഡ് ആചരിച്ചു
Trending News


കാസറഗോഡ്: ഇന്ത്യൻ അകാദമി ഓഫ് പീടിയാട്രിക്സ് കാസറഗോഡ് ബ്രാഞ്ചിൻ്റെയും കാസറഗോഡ് ജനറൽ ആശുപത്രിയുടെയും ബി.ആർ.സി കാസറഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഡൗൺസ് സിൻഡ്രോം ദിനം ആശുപത്രി പിടിയാടിക് ഡിപ്പാർട്ട്മെൻ്റിൽ വെച്ച് ആചരിച്ചു. പരിപാടി ആശുപത്രി സൂപ്രണ്ടൻറ് ഡോ.ശ്രീകുമാർ മുകുന്ദൻ ഉൽഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോ.ഷറീന പി.എ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി സുപ്രണ്ടൻ്റ് ഡോ.ജമാൽ അഹമ്മദ് എ, ഡോ.വാസന്തി കെ, ഡോ.ഷഹാന കെ.ടി, സ്പെഷൽ സ്കൂൾ ടീച്ചർ മിസ് നീനു, ബി.ആർ.സി മെമ്പറായ ഫിലോമിന ടീച്ചർ, നഴ്സിംഗ് സുപ്രണ്ടൻ്റ് ശ്രീമതി ലത, ജെ.പി.എച്ച്.എൻ സ്കൂൾ ടീച്ചർ സബിത, തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ പെയ്ൻ്റിംഗ് മൽസരവും കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു. ഇരുപതോളം കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.