Categories
സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,6260 രൂപ നൽകി
Trending News





കാസർകോട് : വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 10,6260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തുക കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെ ഏൽപ്പിച്ചു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എൻ ബാബു, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാരായ എം.കെ ലക്ഷ്മി, എ.പി ചന്ദ്രമതി, നോഡൽ പ്രേരക്, സി.കെ പുഷ്പകുമാരി എന്നിവരും പങ്കെടുത്തു.
Also Read

Sorry, there was a YouTube error.