
കാസര്‍കോട്: ബീരന്ത്‌വയല്‍ സുനാമി ഫ്ലാറ്റിലെ ഉപഭോക്താക്കളുമായി കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ചര്‍ച്ച നടത്തി. ഫ്ലാറ്റില്‍ സ്ഥാപിച്ചിട്ടുള്ള തുമ്പൂര്‍ മൊഴി മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും ആര്‍.ആര്‍.എഫ് യൂണിറ്റ് സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സുനാമി ഫ്ലാറ്റില്‍ എണ്‍പത്തിയഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പട്ടയം അനുവദിച്ചിരുന്നില്ല. പട്ടയം അനുവദിക്കുവാന്‍ ഇടപെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കെ, കൗണ്‍സിലര്‍ വീണാകുമാരി,നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ,നഗരസഭാ എച്ച്.എസ്.ലതീഷ് കെ.സി, ജെ.എച്ച്.ഐമാരായ ആഷാമേരി,അംബിക തുടങ്ങിയവര്‍ സംബന്ധിച്ചു.
