
തളങ്കര: സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ്റെ (എസ് കെ എം എം എ ) തളങ്കര റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുകയും പ്രാപ്തരായ ഉസ്താദുമാർക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി. തളങ്കര കണ്ടത്തിൽ ഹിദായത്തുക സ്സിബിയാൻ മദ്രസയിൽ നടന്ന ചടങ്ങിൽ ഹാജിമാർക്ക് യാത്രയയപ്പും ജന പ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. എ പി അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. നജാത്ത് ഖുർആൻ അക്കാദമി വിദ്യാർത്ഥി ഹാഫിസ് അഫ്‌റോസ് നജാത്ത് ഖിറാഅത്ത് നടത്തി. എസ് കെ എം എം എ പ്രസിഡൻ്റ് ഹസൈനാർ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. മാലിക് ദീനാർ ജുമാ മസ്ജിദ് ഖത്തിബ് മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. തായലങ്ങാടി ജുമാ മസ്ജിദ് ഖത്തീബ് ഹാജിമാർക്കുള്ള സന്ദേശം അബൂബക്കർ സിദ്ദിഖ് ഹുദവി നൽകി.


മുൻസിപ്പൽ വൈസ് ചെയർമാൻ കെ എം ഹനീഫയ്ക്കുളള ഉപഹാരം ഹസൈനാർ ഹാജി തളങ്കരയും, സ്റ്റാൻഡിങ് ചെയർമാൻ ജാഫർ കമാലിനുള്ള ഉപഹാരം ടി എ ഷാഫിയും , ജനസേവനത്തിനുളള ഉപഹാരം സിദ്ദിഖ് ചക്കരക്ക് എസ് കെ എം എം എ ജില്ലാ വൈസ് പ്രസിഡൻ്റ് യു കെ യുസുഫ് പുലിക്കുന്നും നൽകി. ഏറ്റവും അധികം ടോപ് പ്ലസ് കിട്ടിയ മദ്രസ്സയ്ക്കുള്ള ഉപഹാരം എസ് കെ എം എം എ തളങ്കര റൈഞ്ച് വൈസ് പ്രസിഡൻ്റ് കെ എം അബ്ദുല്ല കുഞ്ഞി ഹാജിയും നൽകി. ഈ പ്രാവശ്യം ഹജ്ജിനു പോകുന്ന ഗാസാലി മസ്ജിദ് ഇമാം അബ്ദുൽ ലത്തീഫ് അഷ്‌റഫി, അഷ്‌റഫ് ഫോർ യു, അബ്ദുൽ റൗഫ് തായലങ്ങാടി, അബ്ബാസ് പടിഞ്ഞാറ് എന്നിവർക്കുള്ള ഉപഹാരം, വെൽക്കം മുഹമ്മദ് ഹാജി, അഷ്‌റഫ് അസ്‌നബി മൊർദാള, അബ്ദുൽ റഹ്‌മാൻ ബാങ്കോട്, മാഹിൻ മാഷ് എന്നിവർ നൽകി. തളങ്കര റൈഞ്ചിൽ ടോപ് പ്ലസ് കിട്ടാൻ പ്രാപ്താരാക്കിയ മുഴുവൻ ഉസ്താദ് മാർക്കും മുഴുവൻ വിദ്യാർത്ഥികൾക്കും, ഉപഹാരവും ക്യാഷ് അവാർഡുകളും അബ്ദുൽ ലത്തീഫ് അഷ്‌റഫി, സഹീദ് ഹാമീദി, ഹർഷാദ് ഹുദവി, ശരീഫ് നിസാമി മൊയ്‌തു ഹാജി പള്ളിക്കാൽ, ടി ഇ മുക്താർ, ഷംസുദ്ധീൻ തായൽ, ഷഫീഖ് ദാവൂദ് , ഹനീഫ് പള്ളിക്കാൽ, എം എം നാസർ , സിയാദ് തെരുവത്ത്, ഷംസുദ്ധീൻ കോളിയാട്, അസിസ് സേട്ട്, അബൂബക്കർ പട്ല, അബ്ദുൽ റൗഫ് തായലങ്ങാടി, അബ്ദുല്ല ദാരാവി, ഷാഫി തെരുവത്ത് എന്നിവർ നൽകി. ഹിദായത്ത് സ്സിബിയാൻ മദ്രസ്സ സദർ മുഅല്ലിം അർഷാദ്, ഹസ്സൻ പതിക്കുന്നിൽ വിവിധ മദ്രസ ഉസ്താദുമാർ സംസാരിച്ചു. അബ്‌ദുൽ റഹ്‌മാൻ ബാങ്കോട് സ്വാഗതവും വെൽക്കം മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
