Categories
മുട്ടിൽ ഭാസ്കരൻ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും നടത്തി ബി.ജെ.പി; എം.എൽ.അശ്വിനി ഉദ്ഘാടനം ചെയ്തു
Trending News





പുല്ലൂർ: ഭാരതീയ ജനതാ പാർട്ടി 173 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊള്ളക്കടയിൽ മുട്ടിൽ ഭാസ്കരൻ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ഭാരതീയ ജനത പാർട്ടി ജില്ലാ പ്രസിഡണ്ട് എം.എൽ.അശ്വിനി പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് എ.വി. രാജേഷ് അധ്യക്ഷനായി. പരിപാടിയിൽ വച്ച് പൊള്ളക്കട അടിപ്പാതക്കായി ആത്മാർത്ഥമായി പ്രവർത്തിച്ച് വിജയം നേടിയ പ്രവർത്തകരെ ആദരിച്ചു. ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി എ. വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി മുൻ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.ആര്‍ സുനിൽകുമാർ, ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി വിജയ് കുമാർ റൈ, പി.വി. സുരേഷ്, മുരളീധരൻ പെരിയ, വാർഡ് മെമ്പർ ഷീബ മധുരംപാടി, ബൂത്ത് സെക്രട്ടറി ഷിബു എന്നിവർ സംസാരിച്ചു. പി.രതീഷ് സ്വാഗതവും പി.വിഷ്ണു നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.