രാജ്യത്തെ നടുക്കിയ ബോട്ട് അപകടം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു; ആർമി മുങ്ങൽ വിദഗ്ധരും ദുരന്ത നിവാരണ സംഘങ്ങളും ചേർന്നാണ് തിരച്ചിൽ; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing രാജ്യത്തെ നടുക്കിയ ബോട്ട് അപകടം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു; ആർമി മുങ്ങൽ വിദഗ്ധരും ദുരന്ത നിവാരണ സംഘങ്ങളും ചേർന്നാണ് തിരച്ചിൽ; കൂടുതൽ അറിയാം..

ജബൽപൂർ: കഴിഞ്ഞ ദിവസം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ട് ദുരന്തത്തിന് ശേഷം കാണാതായ മൂന്ന്പേർക്കായുള്ള തിരച്ചിൽ വിപുലീകരിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ട് ഏപ്രിൽ 30 നാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്. അപകടത്തിൽ 9 പേർക്ക് ജീവൻ നഷ്ടമായത്. ബോട്ടിലുണ്ടായിരുന്ന 41 യാത്രക്കാരിൽ 28 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ കാണാതായ നാലുപേർക്കായുള്ള തിരക്കിലാണ് ശനിയാഴ്ചയും തുടർന്നത്. കാണാതായവരിൽ മൂന്നുപേർ കുട്ടികളാണ്. കാണാതായ 4 പേർക്കായി തിരച്ചിൽ വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അപകട സ്ഥലത്തു നിന്നും 5 കിലോമീറ്റർ അകലെവരെ തിരച്ചിൽ നടത്തുകയാണ് ചെയ്യുന്നത്. ആർമി മുങ്ങൽ വിദഗ്ധരും ദുരന്ത നിവാരണ സംഘങ്ങളും ചേർന്നാണ് തിരച്ചിൽ വിപുലീകരിച്ചത്.

അതേസമയം അപകടത്തിപ്പെട്ട് മരിച്ച അമ്മയുടെയും കുഞ്ഞിൻ്റെയും ഫോട്ടോ ഇതിനകം വൈറലായിരുന്നു. AI ജനറേറ്റഡ് ദൃശ്യം പ്രചരിച്ചത് ജില്ലാ ഭരണക്കോടം വിലക്കിയിരുന്നു. എ.ഐ ഫോട്ടോ വ്യാപകമായി പ്രചരിക്കുകയും അത് ഉന്നതർ പങ്കുവെക്കുകയും ചെയ്തതോടെയാണ് ഈ ഫോട്ടോ യാഥാർഥ്യവുമായി ബന്ധമില്ലെന്ന വാസ്തവം ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. രാജ്യത്തെ നടുക്കിയ ബോട്ടപകടത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. നർമ്മദ നദിയിൽ സ്ഥിതി ചെയ്യുന്ന ബാർഗി അണക്കെട്ടിൻ്റെ കായലിലാണ് വിനോദ് സഞ്ചാരികൾ യാത്രചെയ്യവേ ബോട്ടപകടം ഉണ്ടായത്.

0Shares