Categories
കാസറഗോഡ് ജില്ലാ ട്രാവൽ ഏജൻസി കൂട്ടായ്മയുടെ ഭാഗമായി നടന്ന ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ- 2 സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു
Trending News





കാസർഗോഡ്: ജില്ലാ ട്രാവൽ ഏജൻസി കൂട്ടായ്മയുടെ ഭാഗമായി ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ- 2 നടന്നു. കളനാട് ഖത്തർ സ്‌പോർട് സിറ്റിയിൽ വെച്ച് നടന്ന പരിപാടി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ (ഉദുമ) ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ടൂറിസം മേഖലയിലെ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലയിലെ ടൂറിസം മേഖലകളെ ലോകത്തിനു പരിചയപ്പെടുത്താനും ടൂറിസം മേഖലയിലെ വളർച്ചയ്ക്ക് നേതൃത്വം നൽകുവാനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസർഗോഡ് ജില്ലയിലെ രജിസ്റ്റർ ചെയ്ത ട്രാവൽ ഏജൻസികളിൽ നിന്നും തെരഞ്ഞെടുത്ത 88 കളിക്കാരെ 8 ടീമുകളാക്കിയാണ് മത്സരം നടത്തിയത്. മത്സരത്തിൽ അക്ബർ ട്രാവൽസ് സ്പോൺസർ ചെയ്ത ഡെൽറ്റ സൂപ്പർ സ്റ്റാർ ജേതാക്കളായി.
Also Read


Sorry, there was a YouTube error.