Categories
കബഡിയെ നെഞ്ചേറ്റുന്ന പാരമ്പര്യം; എക്കാലിൻ്റെ കബഡി പെരുമക്ക് പഞ്ചായത്തിൻ്റെ കൈത്താങ്ങ്; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു
Trending News





കാസർകോട്: ഫുട്ബോളും ക്രിക്കറ്റും പുതിയ തലമുറക്ക് ഹരമാകുമ്പോൾ കബഡിയെ നെഞ്ചേറ്റുന്ന പാരമ്പര്യമാണ് പുല്ലൂർ ഗ്രാമത്തിലെ എക്കാലിനുള്ളത്. ഇവിടെയുള്ള നവശക്തി യുവജന ക്ലബ് ആണ് കുട്ടികൾക്കും യുവാക്കൾക്കും കബഡിയിൽ പരിശീലനം നൽകുന്നത്. ഖേലൊ ഇന്ത്യയിൽ വെങ്കല ജേതാക്കളെയടക്കം സംഭാവന ചെയ്യാൻ എക്കാൽ ഗ്രാമത്തിന് സാധിച്ചിട്ടുണ്ട്. ഗ്രൗണ്ടിൻ്റെയും സൗകര്യങ്ങളുടെയും പരിമിതികൾക്കിടയിലും സംസ്ഥാന ജില്ലാ തല മത്സരങ്ങളിൽ ഈ കബഡി ഗ്രാമം വാരി കൂട്ടിയ സമ്മാനങ്ങൾ നിരവധിയാണ്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവിൽ കബഡി മാറ്റ് നൽകിയത്. പഞ്ചായത്തിൻ്റെ യുവഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉൽഘാടനം ചെയ്ത് കബഡി മാറ്റ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കാർത്യായനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ബാബുരാജ്, സമിതി അധ്യക്ഷന്മാരായ ചന്ദ്രൻ കരിച്ചേരി, സുമകുഞ്ഞി കൃഷ്ണൻ, ഷാഹിദ് റാഷിദ് മെമ്പർമാരായ എം.വി നാരായണൻ, എ ഷീബ, ഡി രാമകൃഷ്ണൻ നായർ, ടി അംബിക, പി രജനി, ടി.വി അശോകൻ, കെ ലത, പി ജനാർദ്ദനൻ, മജീദ് എടമുണ്ട, എൻ പ്രകാശൻ എന്നിവർ സംസാരിച്ചു.
Also Read

Sorry, there was a YouTube error.