
കാസർകോട്: ഇന്ധനമടിക്കാൻ പണമില്ലാത്തതിനാൽ ദിവസങ്ങളായി കെ.എസ്.ആർ.ടി.സി ബസുകളുടെ ട്രിപ്പുകൾ മുടങ്ങിയതിൽ പ്രതിഷേച്ച് മുസ്ലിം യൂത്ത് ലീഗ് കെ.എസ്.ആർ.ടി കാസർകോട് ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ധനകാര്യ വകുപ്പ് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് ട്രിപ്പുകൾ വെട്ടിച്ചുരുക്കേണ്ടി വന്നത്.

ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവ്വീസ് നടത്തുന്ന മേഖലകളിലെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ദിവസങ്ങളായി ദുരിതത്തിലാണ്. സാധാരക്കാരുടെ ഗതാഗത സൗകര്യമായ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ യൂത്ത് ലീഗ് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മാർച്ച് ഉൽഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ പറഞ്ഞു.

ജനറൽ സെക്രട്ടറി സഹീർ ആസിഫ് അധ്യക്ഷനായി.
എം.ബി ഷാനവാസ്, എം.എ നെജീബ്, എ.മുഖ്താർ, ബാത്തിഷ പൊവ്വൽ, റൗഫ് ബായി കര, ഹാരിസ് ബെദിര, നൗഫൽ തായൽ, ജലീൽ തുരുത്തി, ഹാരിസ് ദിടുപ്പ, ഷെരീഫ്മല്ലത്ത് ,ബദറുദ്ദീൻ ആർ.കെ, ബഷീർ കടവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
