
ചെന്നൈ: തഞ്ചാവൂരില്‍ ബി.ജെ.പി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുന്നുപേരടങ്ങുന്ന സംഘം ബി ശരണ്യയെന്ന ബി.ജെ.പി പ്രവര്‍ത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022ല്‍ മന്ത്രി പളനിവേല്‍ ത്യാഗരാജൻ്റെ കാറിന് നേരെ ചെരുപ്പെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു ശരണ്യ. എന്നാൽ കൊലപാതകം രാഷ്ട്രീയ വൈര്യം അല്ലന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയ മൂവർ സംഘം പോലീസിന് മുന്നിൽ കീഴടങ്ങി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതികളിൽ ഒരാൾ ശരണ്യയുടെ ഭര്‍ത്താവിൻ്റെ ആദ്യ വിവാഹത്തിലെ മകനാണ്. തഞ്ചാവൂര്‍ ജില്ലയില്‍ പുതുക്കോട്ടയ്ക്ക് സമീപം ഉദയസൂര്യപുരത്താണ് ഭര്‍ത്താവ് ബാലനോടൊപ്പം ശരണ്യ താമസിച്ചിരുന്നത്. ഫോട്ടോഷോപ്പ് കട നടത്തുകയായിരുന്ന ശരണ്യ. കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിവരവെയാണ് രാത്രി ആക്രമണം നടന്നത്.
