Categories
education Kerala local news sports trending

സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി കാസറഗോഡ്; ജില്ലാ ടീമിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം

കാഞ്ഞങ്ങാട്: കൊല്ലം കൊട്ടാരക്കരയിൽ വെച്ച് നടന്ന 67 മത് സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ചരിത്രനേട്ടം കൈവരിച്ച കാസർഗോഡ് ജില്ല ടീമിന് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻറി സ്കൂളിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം നൽകി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവർചേർന്ന് മാവേലി എക്സ്പ്രസിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കായിക താരങ്ങളെയും കോച്ചിനെയും ഹാരമണിയിച്ചും ബൊക്കെയും പൂച്ചെണ്ടുകൾ നൽകിയും സ്വീകരിച്ചാനയിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ കൊല്ലം ജില്ലയെയാണ് ആദ്യം അവരുടെ തട്ടകത്തിൽ വെച്ച് കാസർഗോഡ് ജില്ല പരാജയപ്പെടുത്തിയത്. തുടർന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളെയും ഫൈനൽ മത്സരത്തിൽ തൃശൂർ ജില്ലയെയും പരാജയപ്പെടുത്തി ഗോൾഡ് മെഡൽ കരസ്ഥമാക്കി. കളിച്ച അഞ്ചിൽ നാലുപേരും വെള്ളിക്കോത്ത് സ്കൂളിലെ വിദ്യാർത്ഥികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഐബിൻ ഫിലിപ്പ് സോജൻ, കേദാർ എസ്. കുമാർ, ടി.വി ആദിദേവ്, കെ ഋഷി രാജ് എന്നിവരാണ് വെള്ളിക്കോത്ത് മഹാകവി സ്മാരക ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങൾ.

വിജയ ടീമിലെ കെ. വിഷ്ണു (ജി.വി.എച്ച്. എസ്. എസ്. കറഡുക്കയിലെ വിദ്യാർത്ഥിയാണ്. കൂടാതെ
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ജില്ല നാലാം സ്ഥാനം കരസ്ഥമാക്കിയതും ജില്ലയുടെ കായിക ഭൂപടത്തിൽ തിളങ്ങുന്ന അധ്യായമാണ്. കായികാധ്യാപകൻ സോജൻ ഫിലിപ്പിൻ്റെ പരിശീലനത്തിലൂടെയാണ് വിദ്യാലയം ഈ ചരിത്ര നേട്ടം കൈവരിച്ചത്. സ്വീകരണ പരിപാടിക്ക് ഹെഡ്മിസ്ട്രസ് ബി.പ്രേമ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് കെ.വി വിദ്യാധരൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. സുജിത്ത്, കെ.എം സുധാകരൻ മാസ്റ്റർ, മധുപാലമംഗലം, പി.സജിത്ത് കുമാർ, സുഗതൻ വി.വി, സനീജ അജയൻ, എം.മഞ്ജുള, പി.വി.ഗീത ടീച്ചർ, കെ.വി. മനോജ് മാസ്റ്റർ, കെ.വി. പ്രവീണ ടീച്ചർ, എം. രാകേഷ് മാസ്റ്റർ, പി.വി. സിന്ധു ടീച്ചർ, വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest