40 മണിക്കൂർനീണ്ട പോരാട്ടം; നാവിക സേനാ കമാൻഡോകൾ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി മുംബൈയിലെത്തിച്ചു; ഐ.എൻ.എസ്. കൊൽക്കത്തയാണ് കൊള്ളകരുമായി തീരത്ത് എത്തിയത്

You are currently viewing 40 മണിക്കൂർനീണ്ട പോരാട്ടം; നാവിക സേനാ കമാൻഡോകൾ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി മുംബൈയിലെത്തിച്ചു; ഐ.എൻ.എസ്. കൊൽക്കത്തയാണ് കൊള്ളകരുമായി തീരത്ത് എത്തിയത്

മുംബൈ: ഇന്ത്യൻ നാവികസേനയും മറൈൻ കമാൻഡോകളും ചേർന്ന് പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിലെത്തിച്ചു. 40 മണിക്കൂർനീണ്ട പോരാട്ടത്തിനുശേഷം മാർച്ച് 16-നാണ് കടൽക്കൊള്ളക്കാരെ പിടികൂടിയത്. ഏദൻ കടലിടുക്കിൽ വിന്യസിച്ച പടിഞ്ഞാറൻ നാവിക കമാൻഡിൻ്റെ കപ്പലായ ഐ.എൻ.എസ്. കൊൽക്കത്തയിലാണ് കടൽക്കൊള്ളക്കാരെ പിടികൂടി മുംബൈയിലെത്തിച്ചത്.

കൊള്ളക്കാരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി മറ്റുനടപടികളിലേക്ക് കടക്കും. അന്തരാഷ്ട്ര തലത്തിൽ ഇന്ത്യ നടത്തുന്ന ഓപറേഷനുകളിൽ ഒന്നാണ് സോമാലിയൻ കൊള്ളകരെ പിടികൂടിയത്. കൊള്ളക്കാർ കൈക്കലാക്കിയ കപ്പൽ ഇന്ത്യൻ നാവികസേന തിരിച്ചുപിടിച്ച് ഒമാൻ തീരത്തേക്ക് മാറ്റി. അതിലെ ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

ഐ.എൻ.എസ് കൊൽക്കത്തയും ഐ.എൻ.എസ് സുഭദ്രയും ചേർന്നാണ് കടലിൽ കൊള്ളക്കാരെ നേരിട്ടത്. ഐ.എൻ.എസ് കൊൽക്കത്ത കൊള്ളക്കാരുമായി മുംബൈയിലേക്ക് വന്നപ്പോൾ ഐ.എൻ.എസ് സുഭദ്ര കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച കപ്പലിനെ അനുഗമിച്ച് ഒമാൻ തീരത്തേക്ക് പോയിട്ടുണ്ട് എന്നാണ് വിവരം.

0Shares