ടൈപ്പ്-1 പ്രമേഹം ഉള്ളവര്‍ക്കും നിയമനത്തിലും സ്ഥലം മാറ്റത്തിലും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ടൈപ്പ്-1 പ്രമേഹം ഉള്ളവര്‍ക്കും നിയമനത്തിലും സ്ഥലം മാറ്റത്തിലും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ടൈപ്പ്- 1 പ്രമേഹമുള്ളവര്‍ക്കും ഈ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിലും സ്ഥലം മാറ്റത്തിലും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലനവൈകല്യം, ഭേദമായ കുഷ്‌ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിന് വിധേയരായവര്‍, പേശീസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണനയാണ് ഇനി ടൈപ്പ്- 1 പ്രമേഹമുള്ളവര്‍ക്കും ലഭിക്കുക.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ മുന്‍ഗണന നല്‍കിയിരുന്നു. ടൈപ്പ്- 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇനി സമാനമായ മുന്‍ഗണന ലഭിക്കുമെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു.

0Shares