
മുംബൈ: അംബാനി കല്യാണത്തില്‍ വിട്ടുനിന്ന് രോഹിത് ശർമ്മ വിട്ടു നിന്നതായി സോഷ്യൽ മീഡിയ. കാരണം തേടി സോഷ്യല്‍ മീഡിയ ആരാധകർ രംഗത്ത്. അത്യാഡംബരവും താരസമ്പന്നവുമായ ചടങ്ങുകള്‍ കൊണ്ട് ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹം. ലോക പ്രശസ്തരായ നിരവധി പ്രമുഖര്‍ പങ്കെടുത്ത 5000 കോടി മുടക്കിയ കല്യാണം ഒരുപക്ഷേ ഇന്ത്യയില്‍ ഇതാദ്യമാകും. ഈ കല്യാണത്തിൽ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പങ്കടുത്തില്ല. മുംബൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതെ രോഹിത് ശര്‍മ്മ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി.

സിനിമാ മേഖലയിലെ പ്രമുഖരെ പോലെ തന്നെ കായികമേഖലയിലെ പ്രമുഖരും പങ്കെടുത്ത കല്യാണമാണ് മുംബൈയിൽ നടന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സിൻ്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് കല്യാണത്തില്‍ പങ്കെടുക്കാത്തതും വലിയ ചർച്ച വിഷയമാക്കി സോഷ്യൽ മീഡിയ. വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ കാണാനാണ് രോഹിത്ത് പോയത്. കാര്‍ലോസ് അല്‍കരാസും ഡാനില്‍ മെദ്‌വദേവും തമ്മിലുള്ള പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടം കാണാനെത്തിയ ഇന്ത്യന്‍ ക്യാപ്റ്റൻ്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കും രോഹിത്തിനൊപ്പമുണ്ടായിരുന്നു.

അതേസമയം മുംബൈ ഇന്ത്യന്‍സിൻ്റെ നിലവിലെ ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങള്‍ വിവാഹചടങ്ങുകളില്‍ സജീവ സാന്നിധ്യമാണ്. മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളില്‍ ഉടലെടുത്ത പടലപ്പിണക്കങ്ങളാണോ സംഭവത്തിന് പിന്നിൽ എന്നാണ് ചോദ്യം. നേരത്തെയും ടീമിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണോ രോഹിത് പങ്കെടുക്കാത്തതിന് കാരണമെന്നും ആരാധകര്‍ ചോദിക്കുന്നു. രോഹിത് ശര്‍മ്മ മാത്രമല്ല, ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും അംബാനി കല്യാണത്തിൽ നിന്നും വിട്ടുനിന്നു. ലോകകപ്പ് ആഘോഷപരിപാടികള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് പോവുകയായിരുന്നു കോഹ്‌ലി.
