Categories
ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റംസാൻ റിലീഫ് വിതരണം ചെയ്തു
Trending News


റംസാൻ റിലീഫിൻ്റെ ഭാഗമായി അർഹതപ്പെട്ട 150 കുടുംബങ്ങൾക്കും, നെല്ലിക്കുന്ന് ജുമുഅ മസ്ജിദിലെ ഖത്തീബ്, മുഹദ്ദിൻ മറ്റും കാദ്മീങ്ങൾക്കും, ജമാഅത്തിൻ്റെ കീഴിലുള്ള 5 നിസ്കാര പള്ളിയിലെ ഇമാം ഉസ്താദ്മാർക്കും ഉള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. നെല്ലിക്കുന്ന് മുഹ്യയദ്ദീൻ ജുമുഅ മസ്ജിദ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച്, ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കുഞ്ഞാമു തൈവളപ്പിൽ നിന്നും തുക സ്വീകരിച്ച്, നെല്ലിക്കുന്ന് മുഹ്യയദ്ദീൻ ജുമുഅ മസ്ജിദ് പ്രസിഡന്റ് ജനാബ് എൻ.കെ അബ്ദുൽ റഹിമാൻ ഹാജി ഉൽഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ മുഹൃയദ്ദീൻ ജുമുഅ മസ്ജിദ് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഖജാൻജ് ഹമീദ് നെല്ലിക്കുന്ന്, മുഹമ്മദലി ബാജി, അജ്മൽ ഇസമായിൽ, ശാഫി കോട്ട്, എൻ.യു ഇബ്രാഹിം, ഖാദർ സി.എ, അസീം എസ്ടിയു, ലത്തീഫ് കെൽ, ഫൈസൽ കൊട്ടികെ അൻവർ അള്ളു മാമു കൊപ്പര ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ മറ്റും സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.