
കാസർകോട്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 78 ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടലും ദുരന്തവും കണക്കിലെടുത്ത് വിപുലമായ പരിപാടി ഒഴിവാക്കുകയായിരുന്നു. പ്രിൻസിപ്പൽ ജെസ്‌നയുടെ അധ്യക്ഷതയിൽ രാവിലെ സ്കൂൾ മുറ്റത്ത് ഡയറക്ടർ രവീന്ദ്രൻ പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് ദേശിയ സന്ദേശം നൽകി. ചടങ്ങിൽ അധ്യാപകർ മറ്റു ജീവനക്കാർ വിദ്യാർഥികൾ പങ്കടുത്തു.
