Trending News





തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ദിവസം കോഴിക്കോട്ട് യോഗം വിളിച്ച് യു.ഡി.എഫ്. വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മേയ് രണ്ടിന് രാവിലെ 10.30ന് കോഴിക്കോട്ട് നടക്കുന്ന യോഗത്തിൻ്റെ അധ്യക്ഷന്‍. തുടക്കത്തില്‍ ക്ഷണം ലഭിക്കാതിരുന്ന സതീശനെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. തുറമുഖ മന്ത്രിയുടെ ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയില്‍ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി.ഡി സതീശനെ ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശമാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിൻ്റെ വാദം. വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാറിൻ്റെ വാര്‍ഷിക പരിപാടിയാണോ എന്നായിരുന്നു കോണ്‍ഗ്രസ്സിൻ്റെ ചോദ്യം. വിഴിഞ്ഞം ട്രയല്‍ റണ്ണിനും പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നില്ല. അതേസമയം ഉമ്മൻ ചാണ്ടി തുടക്കം കുറിച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്നും പിതൃതത്വം ഏറ്റടുക്കുകയാണ് പിണറായി എന്നും പ്രതിപക്ഷം ആരോപിച്ചു. കോഴിക്കോട് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പി.വി അൻവറിൻ്റെ കാര്യത്തിൽ നിർണ്ണായക തീരുമാനം ഉണ്ടായേക്കും.
Also Read

Sorry, there was a YouTube error.