നിയന്ത്രണം നഷ്ടമായി ബിയര്‍ കുപ്പികളുമായി വന്ന വാന്‍ മറിഞ്ഞു; കയ്യില്‍ കിട്ടിയതും എടുത്ത് തിരിഞ്ഞുനോക്കാതെ ഓടി നാട്ടുകാര്‍

You are currently viewing നിയന്ത്രണം നഷ്ടമായി ബിയര്‍ കുപ്പികളുമായി വന്ന വാന്‍ മറിഞ്ഞു; കയ്യില്‍ കിട്ടിയതും എടുത്ത് തിരിഞ്ഞുനോക്കാതെ ഓടി നാട്ടുകാര്‍

ആന്ധ്രാപ്രദേശിലെ കാസിംകോട്ട മണ്ഡല്‍ ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച സന്തോഷകരമായ സമയമായിരുന്നു. ബയ്യവാരം ദേശീയപാതയില്‍ ഇരുന്നൂറോളം കെയ്സ് ബിയര്‍ കയറ്റി വന്ന ട്രക്ക് മറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ കൈയ്യില്‍ കിട്ടിയ കുപ്പികളുമായി സ്ഥലം കാലിയാക്കുകയും ചെയ്തു.

ആന്ധ്രാ ജില്ലയില്‍ വെച്ചാണ് ഡ്രൈവര്‍ക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഇരുന്നൂറിലേറെ കെയ്സ് ബിയര്‍ റോഡില്‍ വീണു. തുടര്‍ന്ന്, നാട്ടുകാര്‍ ഓടിയെത്തി. പൊട്ടാതെ കിടന്ന ബിയര്‍ കുപ്പികള്‍ കൈക്കലാക്കി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയില്‍ ആളുകള്‍ നിലത്ത് കിടക്കുന്ന ബിയര്‍ കുപ്പികള്‍ എടുക്കാന്‍ ഓടുന്നത് കാണാം.

0Shares