വിമാനപകടം; 19 യാത്രക്കാരുള്ള വിമാനമാണ് തകർന്ന് വീണത്

  • Post category:international / news
  • Reading time:1 min read
You are currently viewing വിമാനപകടം; 19 യാത്രക്കാരുള്ള വിമാനമാണ് തകർന്ന് വീണത്

നേപ്പാൾ: കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 പേർ മരണപ്പെട്ടു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.

0Shares