Categories
താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ മുബൈയിൽ നിന്നും കണ്ടെത്തി; നാളെ നാട്ടിൽ തിരിച്ചെത്തിക്കും; എന്തിന് നാട് വിട്ടു, കൂടെയുള്ള സഹായി ആര്.? കൂടുതൽ അറിയാം..
Trending News





മലപ്പുറം: താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്നും കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ പോലീസ് ട്രയിൻ മാർഗ്ഗം ഇന്ന് യാത്ര തിരിക്കും. നാളെ തിരൂരിൽ എത്തുമെന്ന് മലപ്പുറം എസ്പി. ആർ വിശ്വനാഥ് പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറഞ്ഞത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും കൗൺസിലിംഗ് ആവശ്യമാണെന്നും പോലീസ് പറഞ്ഞു. കുട്ടികളെ കണ്ടെത്തുന്നതിൽ ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കുട്ടികൾ ഫോണും സിം കാർഡും വാങ്ങിയിരുന്നു. കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ സജീവമായ അന്വേഷണത്തിലായിരുന്നു പോലീസ്. കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായാണ് അന്വേഷണം മുന്നോട്ട് പോയത്. കുട്ടികളെ കണ്ടെത്തിയതോടെ അന്വേഷണം ഒരു ഘട്ടം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വിദ്യാർത്ഥിനികളുടെ വേഷം. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഇവരെ സഹായിച്ച ഒരുയുവാവും പിടിയിലായിട്ടുണ്ട്. സംഭവത്തിൻ്റെ നിജസ്ഥിതി കൂടുതൽ അന്വേഷണത്തിലൂടെ പുറത്തറിയും എന്നാണ് കരുതുന്നത്.
Also Read

Sorry, there was a YouTube error.