താനൂരിൽ നിന്നും കാണാതായ 2 പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതം; കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ചും അന്വേഷണം

You are currently viewing താനൂരിൽ നിന്നും കാണാതായ 2 പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതം; കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ചും അന്വേഷണം

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതം.+2 വിദ്യാർത്ഥികളായ പെൺകുട്ടികൾ പരീക്ഷ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇവർ വീട്ടിൽ നിന്നും ധരിച്ച വസ്ത്രം മാറി മറ്റൊരു വസ്ത്രം ധരിച്ചാണ് യാത്ര ചെയ്യുന്നത് എന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണ് പോലീസ്. ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്‍റെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാണെന്നും ഇവരെ ഉടൻ കണ്ടെത്താനാകുമെന്നും താനൂർ സി.ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു.

0Shares