Categories
പഠന യാത്ര വിമാനത്തില്‍; കുടുംബശ്രീ അംഗങ്ങള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കാസര്‍കോട് നഗരസഭ
Trending News





കാസര്‍കോട്: കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 7, 8 എന്നീ തീയ്യതികളിൽ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തി. വിമാനത്തിലായിരുന്നു യാത്ര. ഫെബ്രുവരി 7 ന് രാവിലെ 6 മണിക്ക് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ച 34 അംഗ സംഘം 11 മണിയോടെ മംഗലാപുരം എയർ പോർട്ടിൽ നിന്നും 11.50 ൻ്റെ ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിലേക്ക് പറക്കുകയായിരുന്നു. വിമാനയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആയിശ ഇബ്രാഹീം അദ്ധ്യക്ഷയായി. ബംഗളൂരുവിൽ എത്തിച്ചേർന്ന സംഘത്തെ നഗരസഭ കൗൺസിലറും ബംഗളൂരുവിൽ ബിസിനസ്സുകാരനുമായ കെ.എം ഹനീഫ് സ്വീകരിച്ചു. കർണ്ണാടക വിധാൻ സൗദ അടക്കം വിവിധ ചരിത്ര സ്മാരകങ്ങളും വിവിധ വ്യവസായങ്ങളും സന്ദർശിച്ച സംഘം 9-ാം തീയ്യതി രാവിലെ കാസര്‍കോട് തിരിച്ചെത്തി. യാത്രാ സംഘത്തിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, വൈസ് ചെയർപേഴ്സൺ സംഷീദ ഫിറോസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് അടക്കമുള്ള നഗരസഭ ജനപ്രതിനിധികളും, സി.ഡി.എസ് ചെയർപേഴ്സൺ ആയിശ ഇബ്രാഹിം, വൈസ് ചെയർപേഴ്സൺ ഷക്കീല മജീദ്, മെമ്പർ സെക്രട്ടറി പ്രസാദ്, സിറ്റി മിഷൻ മാനേജർ ബിനീഷ്, കൺവീനർമാരായ ആശ, ശാഹിദ യൂസഫ്, ദേവയാനി, സെറീന, അടക്കമുള്ള സി.ഡി.എസ് അംഗങ്ങളും അക്കൗണ്ടൻ്റ് പ്രിയാ മണി, സി.ഒ അർച്ചന തുടങ്ങിയവരും ഉണ്ടായിരുന്നു. ആദ്യമായി വിമാനയാത്ര നടത്തുവാൻ സാധിച്ച കുടുംബശ്രീ അംഗങ്ങൾക്ക് യാത്ര നവ്യാനുഭവമായി.
Also Read

Sorry, there was a YouTube error.