
ചെർക്കള(കാസർഗോഡ്): വിന്നേഴ്സ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് സംഘാടക സമിതി ഓഫീസ് തുറന്നു. ചെർക്കള പാടി റോഡിലുള്ള സിറ്റി സെന്ററിലാണ് ഓഫീസ് തുറന്ന ഓഫീസ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാദർ ബദ്രിയ, വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.വി ജെയിംസ്, സംഘാടക സമിതി കൺവീനർ ശുക്കൂർ ചെർക്കള, ഹാജി മുഹമ്മദ് ചെർക്കള, നാസർ ചെർക്കളം, കലാം ചൂത്രവളപ്പ്, സലാം ചെർക്കള, നൗഷാദ് ചെർക്കള, ബച്ചി ചെർക്കള, സിദ്ദ ചെർക്കള, ആമു ദുബൈ, അച്ചായി, ഹാഷിം ചെർക്കള, ശരീഫ് ചെർക്കള, ഇർഷാദ് വി കെ പാറ, ഇക്കു ബാലടുക്ക, ഗഫൂർ ചെർക്കള, അഷ്‌റഫ് അംതു, മുസ്തഫ ചെർക്കള, അലി ഹനീഫ തുടങ്ങി നൂറോളം കായിക സ്നേഹികൾ സംഘാടക സമിതി ഓഫീസിൽ ഉദ്ഘാടന സമയത്ത് സന്നിഹിതരായി.

ചെങ്കള ഗ്രാമ പഞ്ചായത്തിന് പുറകുവശത്തുള്ള ഗ്രൗണ്ടിലാണ് ടൂർണ്ണമെന്റ് നടക്കുക. കാണികൾക്ക് വേണ്ടി പടുത്തുയർത്തുന്ന താത്കാലിക ഗാലറിയുടെ കാൽനാട്ടു കർമ്മം തികളാഴ്ച 12 മണിയോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, സംഘാടക സമിതി ജനറൽ കൺവീനർ ഷുക്കൂർ ചെർക്കള ഗ്രാമ പഞ്ചായത്ത് മെമ്പർ സത്താർ പള്ളിയാൻ, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഉമ്പു തങ്ങൾ, സലാം ചെർക്കള, നൗഷാദ് ചെർക്കള, നിസാർ അറന്തോട്, സക്കറിയ അണങ്കൂർ, മുനീർ ജെ.സി.ബി ചെമനാട്, നാസർ ചെർക്കളം, കെയ്സി മുഹമ്മദ്, സി കെ എം മുനീർ, ആമു ദുബായ്, സിദ്ധ ചെർക്കള, ബച്ചി ചെർക്കള, ഗഫൂർ സി എം, ഇർഷാദ് വി കെ പാറ, അലി ഹനീഫ, ഇഖ്ബാൽ ഖുദ്രത്ത്, അറഫാത്ത് ചായിന്റടി തുടങ്ങിയവർ സംബന്ധിച്ചു.
