
അഡൂർ (കാസർകോട്): പളളിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ഇസ്ലാമിക വിശ്വാസ ആചാരങ്ങൾ മുറുകെ പിടിക്കണമെന്ന് സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ പറഞ്ഞു. നവീകരിച്ച അഡൂർ ടൗൺ മസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിൻ്റെ ഭവനങ്ങൾ മനോഹരമാക്കുക മാത്രമല്ല ഭയ ഭക്തിയോടെ ഇലാഹി ചിന്തയിൽ അധിഷ്ഠിതമായ ജിവിത വിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും അലി തങ്ങൾ പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് ബി.എം ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഖത്വീബ് ശംസുദ്ധീൻ ദാരിമി, സി.കെ മുഹമ്മദ് ദാരിമി, ബി.പി കമാലുദ്ധീൻ ഹാജി, എ.ബി ഇബാഹിം ഐ.എ.എസ്, എ.ബി അലി, ഷമിം അഹ്‌മദ്, എം.പി മൊയ്‌തീൻ കുഞ്ഞി, സഹിർ അഹ്മദ്, സുഫി മദനി, ഡി.എം അബ്ദുല്ല മദനി, ഇബ്രാഹിം മൗലവി തുടങ്ങി നിരവധിപേർ സംബന്ധിച്ചു. ഖിദ്മത്തുൽ ഇസ്ലാം സഭയുടെ പ്രവർത്തകരുടെ സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. ടി.എം ഇക്ബാൽ സ്വാഗതവും റഫീഖ് സൈനി നന്ദിയും പറഞ്ഞു.
