Categories
ഓക്‌സിജൻ സിലിണ്ടറിന് പകരം അയൽക്കാരൻ ആവശ്യപ്പെട്ടത് കൂടെ കിടക്കാൻ; വെളിപ്പെടുത്തലുമായി യുവതി
പോലീസിനും വനിതാകമ്മിഷനും പരാതി നൽകണമെന്നും ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണമെന്നും പലരും ആവശ്യപ്പെട്ടു.
Trending News





കോവിഡ് മരണതാണ്ഡവം ആടുമ്പോഴും രാജ്യതലസ്ഥാനത്ത് നിന്നെത്തുന്നത് മനുഷ്യത്വം മരവിപ്പിക്കുന്ന വാർത്തകൾ.ഉറ്റവരുടെ ജീവൻ രക്ഷിക്കാൻ ഒരു ഓക്‌സിജൻ സിലിണ്ടറിനായി യാചിക്കുന്നവർ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ലജ്ജിപ്പിക്കുന്ന വാർത്തകൾ.അതിലൊന്നാണ് ഭവ്‌റീൻ ഖണ്ഡാരി എന്ന യുവതിയുടെ ട്വീറ്റിലൂടെ വെളിയിൽ വന്നത്.
Also Read
ഒരു ഓക്‌സിജൻ സിലിണ്ടറിനായി തന്‍റെ സുഹൃത്തിന്‍റെ സഹോദരിയോട് അയൽക്കാരൻ കൂടെ കിടക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു ആ ട്വീറ്റ്. മരണാസന്നനായ അച്ഛനു വേണ്ടി സിലിണ്ടർ ചോദിച്ച പെൺകുട്ടിയ്ക്കാണ് മാന്യനെന്ന് നടിച്ചിരുന്ന അയൽക്കാരനിൽ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ട്വീറ്റ് ചർച്ചയായതോടെ ഒട്ടേറെപേർ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

പോലീസിനും വനിതാകമ്മിഷനും പരാതി നൽകണമെന്നും ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണമെന്നും പലരും ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായതോടെ ഓക്‌സിജൻ സിലിണ്ടറുകൾക്ക് വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഡൽഹിയിൽ എങ്ങും. ശ്വാസംമുട്ടി പിടയുന്ന ഉറ്റവർക്ക് വേണ്ടി ഓക്‌സിജൻ സിലിണ്ടർ കരഞ്ഞു യാചിക്കുന്ന ബന്ധുക്കൾ ഡൽഹി ആശുപത്രിയിലും പരിസരത്തും പതിവ് കാഴ്ചയാണ്.
ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ മിക്ക രോഗികളും വീട്ടിൽ തന്നെയാണ് കഴിയുന്നത്.കരിഞ്ചന്തയിൽ ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങേണ്ട ഗതികേടിലാണ് പലരും. ഫെയ്‌സ്ബുക് ,ട്വിറ്റർ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ ഓക്‌സിജൻ സിലിണ്ടറുകൾക്ക് വേണ്ടിയുള്ള അഭ്യർഥന നിറഞ്ഞിരിക്കുന്നു.ഉടയവരുടെ ജീവൻ നിലനർത്താൻ ഏതുവിധേനയും ഓക്‌സിജൻ സിലിണ്ടറുകൾ തരപ്പെടുത്താൻ ജനം ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം നാണംകെട്ട ചൂഷണശ്രമങ്ങളും ഉണ്ടാകുന്നത്.

Sorry, there was a YouTube error.