Categories
മുളിയാറിൽ മുസ്ലിം ലീഗ് ഹജ്ജാജികൾക്ക് യാത്രയയപ്പ് നൽകി
Trending News





ബോവിക്കാനം: മുളിയാർ പഞ്ചായത്ത് പരിധിയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന വർക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡണ്ട് ബി.എം അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. പൊവ്വൽ ജമാഅത്ത് ഖത്വീബ് ഷൗക്കത്തലി അൻവർ ഉദ്ഘാടനം ചെയ്തു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ഹനീഫ പൈക്കം, ബി.എം അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ ഹംസ, അബ്ദുല്ല ഡെൽമ, മൊയ്തു സഅദി, ഷംസുദ്ധീൻ കൊടവഞ്ചി പ്രസംഗിച്ചു. മറിയമ്മ അബ്ദുൽ ഖാദർ, ഖാദർ ആലൂർ, അനീസ മൻസൂർ മല്ലത്ത്, ബി.എം ഹാരിസ്,അബൂബക്കർ ചാപ്പ, അബ്ബാസ് കൊളച്ചപ്, ഷെഫീഖ് മൈക്കുഴി, സുഹറ ബാലനടുക്കം, അബ്ദുൽ ഖാദർ കുന്നിൽ, സി.സുലൈമാൻ, ഹംസ പന്നടുക്കം, റാഷിദ് മൂലടുക്കം, ഷെരീഫ് പന്നടുക്കം, കെ. മുഹമ്മദ് കുഞ്ഞി, പി.അബ്ദുല്ല കുഞ്ഞി ഹാജി സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.