
കാസർകോട്: നായന്മാർമൂല ബദ്ർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന തൻബീഹുൽ ഇസ്ലാം വിമൻസ് കോളേജിൽ മീലാദ് ഫെസ്റ്റും അനുമോദന ചടങ്ങും നടന്നു. 2023-2024 അധ്യായന വർഷത്തിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. മികച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.


കോളേജിൽ നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘടനം കോളേജ് ചെയർമാൻ എൻ.എ അബൂബക്കർ ഹാജി നിർവഹിച്ചു. ബദ്ർ ജുമാ മസ്ജിദ് ജമാഅത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ, കോളേജ് മാനേജർ എൻ.എം ശിഹാബ് അലി, പ്രിൻസിപ്പൽ ഇൻ ചാർജ് ജുവൈരിയ. പി, ഭാരവാഹികളായ എൻ.എം അബ്ദുള്ള, പി.പി ഉമ്മർ, ശംസുദ്ധീൻ, റസാക്ക്, അസിസ് തുടങ്ങിയവർ സംബന്ധിച്ചു.
